ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റായി ഭരണകക്ഷിയായ ബിഎൻപിയിലെ മിർസ ഫഖ്റുൾ ഇസ്ലാം ആലംഗീർ (78) തെരഞ്ഞെടുക്കപ്പെട്ടു. ആലംഗീറിന് 255 വോട്ടും പ്രതിപക്ഷ സ്ഥാനാർഥി കേണൽ (റിട്ട.) ഒലി അഹമ്മദിന് 88 വോട്ടും ലഭിച്ചു. ആകെയുള്ള 349 പാർലമെന്റ് അംഗങ്ങളിൽ 343 പേർ വോട്ട് ചെയ്തു. ആറു പേർ വോട്ട് ചെയ്തില്ല.
1991നുശേഷം ആദ്യമായാണു പ്രസിഡന്റ്സ്ഥാനത്തേക്കു വോട്ടെടുപ്പ് നടന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചതിനെത്തുടർന്നാണ് പ്രസിഡന്റ്സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നത്.